കൊച്ചി: സാഹചര്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് റാഗിംഗ് നിരോധന നിയമഭേദഗതി എത്രയും വേഗം നടപ്പില്‍ വരുത്തണമെന്നു ഹൈക്കോടതി.
ഇതുമായി ബന്ധപ്പെട്ട് അടിയന്തര നടപടികള്‍ അനിവാര്യമാണെന്നിരിക്കെ നിയമഭേദഗതി നടപ്പിലാക്കുന്നത് ഇനിയും നീട്ടാനാകില്ലെന്നും ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് സി. ജയചന്ദ്രന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്ന് ഹര്‍ജി നാലാഴ്ചയ്ക്കുശേഷം പരിഗണിക്കാന്‍ മാറ്റി.